Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണ പ്രശ്നത്തില്‍ ഇടത് നയം വ്യക്തമാക്കണം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സിപിഎമ്മും ഇടത് സംഘടനകളും നയം വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

എല്ലാക്കാര്യങ്ങളെപ്പറ്റിയും അഭിപ്രായം പറയുന്ന അവര്‍ നയം വ്യക്തമാക്കാതെ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യത്തെ പഴിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ തീരുമാനം കാപട്യമാണെന്ന് പറയുന്നവര്‍ സംവരണപ്രശ്നത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറയണം.

സിപിഎം 10 കൊല്ലം ഭരിച്ചാലും യുഡിഎഫ് നാലരക്കൊല്ലം കൊണ്ട് സംവരണപ്രശ്നത്തില്‍ ഉണ്ടാക്കിയെടുത്ത സമന്വയം ഉണ്ടാക്കാന്‍ സാധിക്കില്ല. പ്രത്യേക റിക്രൂട്ട്മെന്റ് എന്നുപറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് ബഹളമുണ്ടാക്കുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ പ്രതിബദ്ധതയുളള സംഘടകളേയും വ്യക്തികളേയും പങ്കെടുപ്പിച്ച് നാല് മേഖലകളില്‍ സംവരണ കണ്‍വെന്‍ഷന്‍ നടത്താന്‍ ലീഗ് പ്രവര്‍ത്തകസമിതി തീരുമാനിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+