ബേനസീര്‍ ഭൂട്ടോ പാകിസ്ഥാനിലേക്ക് മടങ്ങും
വാഷിംഗ്ടണ്‍: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ 2007ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പേ രാജ്യത്തേക്ക് തിരിച്ചുപോകുമെന്ന് പ്രഖ്യാപിച്ചു.
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി പാകിസ്ഥാനിലെ ജനാധിപത്യവത്കരണ പ്രക്രിയയെ സഹായിക്കുന്നതിനായി താന്‍ അവിടേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ബേനസീര്‍ വ്യക്തമാക്കി.
പാകിസ്ഥാനിലേക്ക് തിരിച്ചുപോയാല്‍ അവിടെ വച്ച് അറസ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ജനാധിപത്യവത്കരണത്തിനായി താന്‍ അവിടേക്ക് തിരിച്ചുപോവുക തന്നെ ചെയ്യും.
തീവ്രവാദത്തെ നേരിടാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു കഴിയുന്നില്ലെന്നും ബേനസീര്‍ ആരോപിച്ചു.












Click it and Unblock the Notifications