പാകിസ്ഥാനില്‍ തീവണ്ടി മറിഞ്ഞ് 46 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ തീവണ്ടി പാളം തെറ്റി കുഴിയിലേക്ക് മറിഞ്ഞ് 46 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. അറുന്നൂറോളം യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്.
റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറിലേക്ക് പോവുകയായിരുന്ന തീവണ്ടിയുടെ ആറ് കമ്പാര്‍ട്ട്മെന്റുകളാണ് ഞായറാഴ്ച രാത്രി ഇസ്ലാമബാദിന് 100 കിലോമീറ്റര്‍ വടക്കായുള്ള ദൊമേലിയില്‍ പാളം തെറ്റിയത്. പാളം തെറ്റിയ കമ്പാര്‍ട്ട്മെന്റുകള്‍ 50 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. തീവണ്ടി അതിവേഗതയില്‍ വരികയായിരുന്നു.
പാളം തെറ്റിയ ബോഗികളില്‍ നിന്നും മുന്നൂറിലേറെ പേരെ രക്ഷിച്ചു. പരിക്കേറ്റവരെ മറ്റൊരു തീവണ്ടിയില്‍ ലാഹോറിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications