അമിതാഭ് ബച്ചന്‍ പരിശോധനക്ക് വിധേയനായി
മുംബൈ: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പരിശോധനക്ക് വിധേയനായി.
ജനവരി 30 തിങ്കളാഴ്ചയാണ് അദ്ദേഹം പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയത്. രാത്രി 11 മണിയോടെ എത്തിയ അദ്ദേഹം എംആര്‍ഐ, സിടി സ്കാനുകള്‍ക്ക് ശേഷം പുലര്‍ച്ചെ രണ്ടുമണിക്കാണ് ആശുപത്രി വിട്ടത്.
നവംബറില്‍ ബച്ചന് ചെറുകുടലിനുണ്ടായ തകരാറിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഹെര്‍ണിയയുള്ളതിനാല്‍ ഏപ്രിലില്‍ മറ്റൊരു ശസ്ത്രക്രിയക്കു കൂടി അദ്ദേഹത്തിന് വിധേയനാകേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.ശസ്ത്രക്രിയക്കു ശേഷം വിശ്രമം നിര്‍ദേശിച്ചിരിക്കുന്ന ബച്ചന്‍ ഇതുവരെ അഭിനയരംഗത്തേക്ക് ഇറങ്ങിയിട്ടില്ല.












Click it and Unblock the Notifications