തെക്കേയിന്ത്യയില്‍ ബിജെപിയെ ശക്തിപ്പെടുത്തും: വെങ്കയ്യ നായിഡു
മെഹബൂബ് നഗര്‍: തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പിടിമുറുക്കാനുള്ള ഒരു കവാടമാണ് കര്‍ണാടകയെന്ന് ബിജെപി വൈസ്പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും.
കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് കര്‍ണാടകയില്‍ ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസ് തയ്യാറായത്. മമതാ ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപി പിന്തുണക്കും.
യുപിഎ സര്‍ക്കാര്‍ സഖ്യകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആര്‍ജെഡി, ബിഎസ്പി, എസ്പി, തെലുങ്കാന രാഷ്ട്രസമിതി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് കേന്ദ്രത്തോട് അസംതൃപ്തിയാണുള്ളത്.
ചെറുസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ബിജെപിക്ക് അനുകൂലഅഭിപ്രായമാണെന്നും തെലുങ്കാന,വിദര്‍ഭ എന്നിവയെ ബിജെപി പിന്തുണച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications