മുംബൈ സെഷന്‍സ് കോടതിയില്‍ ബോംബ് ഭീഷണി
മുംബൈ: മുംബൈയിലെ കോടതി സമുച്ചയത്തിലെ ഒരു കോടതി മുറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് കോടതി സമുച്ചയത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോടതി സമുച്ചയത്തില്‍ തിരച്ചില്‍ നടത്തി. അധോലോക നായകന്‍ അബു സലിം പ്രതിയായ പ്രദീപ് ജയിന്‍ കൊലക്കേസ്, 1993ലെ മുംബൈ ബോംബ് സ്ഫോടന കേസ് എന്നിവയില്‍ വിചാരണ നടക്കുന്ന ടാഡ കോടതിയും പോട്ട കോടതിയും സിബിഐ കോടതികളും ഈ സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അബുസലിമിനെ ടാഡ കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കാനിരിക്കെയാണ് ബോംബ് ഭീഷണിയുണ്ടായത്. പ്രദീപ് ജയിന്‍ കൊലക്കേസില്‍ അബു സലിമിന്റെ ജുഡീഷ്യല്‍ റിമാന്റ് അവസാനിച്ച സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്.












Click it and Unblock the Notifications