കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 11 ആയി

  • By Staff
Google Oneindia Malayalam News

റായ്പൂര്‍: ചത്തീസ്ഗഡില്‍ ഞായറാഴ്ച ഒരു ദുരിതാശ്വാസ ക്യാമ്പില്‍ മാവോയിസ്റുകളും പൊലീസും തമ്മിലുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി.

മരിച്ചവരില്‍ എട്ട് പേര്‍ നാട്ടുകാരും മൂന്നു പേര്‍ കലാപകാരികളുമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും. ഏറ്റുമുട്ടലില്‍ 12 ആദിവാസികള്‍ക്കും നാല് പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ മുതല്‍ ഇരുപതിനായിരത്തോളം ആദിവാസികള്‍ സര്‍ക്കാരിന്റെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. തങ്ങള്‍ക്കെതിരെ സായുധപ്രക്ഷോഭത്തിനൊരുങ്ങുന്നതിലും പൊലീസിനെ സഹായിക്കുന്നതിലും പ്രതിഷേധിച്ച് ആദിവാസികളെ കൊന്നൊടുക്കുമെന്ന് മാവോയിസ്റുകള്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X