ആണവായുധ പ്രശ്നം: ഇന്ത്യ ഇറാനെതിരെ വോട്ടു ചെയ്തേക്കും
ദില്ലി: ആണവായുധ പ്രശ്നത്തില്‍ ഇന്ത്യ ഇറാനെതിരെ വോട്ട് ചെയ്തേക്കും.
റഷ്യയും ചൈനയും ഇക്കാര്യത്തിലുളള തങ്ങളുടെ നിലപാട് മാറ്റി യുഎസ്, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളെ പിന്തുണക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ഇറാന്‍ പ്രശ്നം യുഎന്‍ സുരക്ഷാകൗണ്‍സിലിന് വിടാന്‍ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒരു മാസം വരെ യാതൊരു തീരുമാനവുമെടുക്കരുതെന്നാണ് റഷ്യയുടേയും ചൈനയുടേയും നിലപാട്. ഇതെത്തുടര്‍ന്നാണ് ഇന്ത്യ ഇവരുടെ ഒപ്പം ചേര്‍ന്ന് ഇറാനെതിരെ വോട്ടു ചെയ്യാന്‍ തീരുമാനിക്കുമെന്നറിയുന്നത്.
എന്നാല്‍ ഈ പ്രശ്നത്തില്‍ ഇന്ത്യ ഇറാനെതിരായി വോട്ടുചെയ്യരുതെന്നാണ് യുപിഎ ഘടകകക്ഷികളായ ഇടതുപാര്‍ട്ടികളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ ജനവരി 31 ചൊവ്വാഴ്ച ഇവര്‍ പ്രധാനമന്ത്രിയെ കാണാനിരിക്കുകയാണ്.












Click it and Unblock the Notifications