ശരത്യാദവ് ജെഡിയു അധ്യക്ഷനായേക്കും
പട്ന: ജോര്‍ജ് ഫെര്‍ണാണ്ടസിന് പകരം ശരത് യാദവ് പുതിയ ജനതാദള്‍ (യുണൈറ്റഡ്)അധ്യക്ഷനായേക്കും. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനായ യാദവിനെ മാര്‍ച്ച് 25ന് നടക്കുന്ന പാര്‍ട്ടി പ്ലീനറി സമ്മേളത്തില്‍ വച്ചായിരിക്കും പുതിയ പ്രസിഡന്റായി ഔപചാരികമായി തിരഞ്ഞെടുക്കുക.
1994ല്‍ സമതാ പാര്‍ട്ടി രൂപീകരിക്കുകയും പേര് മാറ്റി ജെഡിയുവാക്കുകയും ചെയ്തത് മുതല്‍ ഫെര്‍ണാണ്ടസ് തന്നെയാണ് പാര്‍ട്ടി അധ്യക്ഷന്‍. സുഖമില്ലാത്തതിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് തുടരാന്‍ ഫെര്‍ണാണ്ടസിന് താല്‍പര്യമില്ലെന്നും വിശദീകരണമുണ്ട്.
എന്നാല്‍ ഫെര്‍ണാണ്ടസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ ചില പാര്‍ട്ടി നേതാക്കള്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി നീതിഷ് കുമാറിനോട് അടുത്ത ചില നേതാക്കള്‍ പറഞ്ഞു. ബീഹാറില്‍ അടുത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫെര്‍ണാണ്ടസ് പാര്‍ട്ടിക്കുവേണ്ടി കാര്യമായി പ്രചരണത്തിനിറങ്ങിയിരുന്നില്ല. ശരത് യാദവായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി പ്രധാനമായും രംഗത്തിറങ്ങിയത്.












Click it and Unblock the Notifications