രാഷ്ട്രപതി വിദേശസന്ദര്‍ശനത്തിന് പുറപ്പെട്ടു
ദില്ലി: രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം പത്തു ദിവസത്തെ വിദേശരാജ്യസന്ദര്‍ശനത്തിനായി ജനവരി 31 ചൊവ്വാഴ്ച യാത്ര തിരിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, നിയമമന്ത്രി ഹന്‍സ്രാജ് ഭരദ്വാജ്, വിദേശകാര്യസഹമന്ത്രി ആനന്ദ് ശര്‍മ, ആഭ്യന്തര സെകട്ടറി വി.കെ ദുഗ്ഗാള്‍, ദില്ലി പൊലീസ് കമ്മീഷണര്‍ കെ.കെ പോള്‍ എന്നിവര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. യാത്ര തിരിക്കുന്നതിന് മുന്‍പ് അഞ്ച് മിനിട്ട് രാഷ്ട്രപതി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യയുടെ താന്‍ജോര്‍ വിമാനത്തിലാണ് രാഷ്ട്രപതി വിദേശസന്ദര്‍ശനത്തിന് പോകുന്നത്.
സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്.












Click it and Unblock the Notifications