ലാവ്ലിന്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണം: രമേശ്
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ അക്കൗണ്ടന്റ് ജനറലിന്റെ അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലോ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലോ ഭിന്നതയും ഇല്ല. ലാവ്ലിന്‍ കേസില്‍ സത്യം ജനങ്ങളെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. റിപ്പോര്‍ട്ട് അടിയന്തിരമായി സര്‍ക്കാര്‍ വെളിപ്പെടുത്തണം. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ ശിക്ഷിക്കണം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് സിപിഎം പ്രതികരിക്കാത്തത് ഖേദകരമാണ്. സമൂഹിക നീതിയ്ക്കായി ജാഥ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമൂഹ്യ നീതിയ്ക്കായി സമന്വയത്തിലൂടെ സര്‍ക്കാര്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് നടപ്പിലാക്കുന്നതിനോട് പ്രതികരിക്കാത്തത് ആത്മ വഞ്ചനയാണ്. ഇക്കാര്യത്തില്‍ സി.പി.എം. ഒളിച്ചു കളിക്കുകയാണ്-ചെന്നിത്തല പറഞ്ഞു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സംവരണ സമുദായങ്ങള്‍ക്ക് ജോലി നഷ്ടം ഉണ്ടായിട്ടുണ്ട്. സമവായത്തിലൂടെ ഇതിനൊരു പരിഹാരം കാണാനായിട്ടില്ലെങ്കിലും അതിനുള്ള ശ്രമം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.
പാമോലിന്‍ കേസ് പിന്‍വലിച്ചത് ശരിയാണെന്ന് പറഞ്ഞ ചെന്നിത്തല പാമോലിന്‍ ഇടപാടിനെ ന്യായീകരിച്ചു. പാമോലിന്‍ ഇടപാടിലൂടെ സംസ്ഥാനത്തിന് ലാഭമേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications