മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തില്‍ തിരിച്ചെത്തും
ഡാവോസ്: മഞ്ഞില്‍ തെന്നിവീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫിബ്രവരി രണ്ട് വ്യാഴാഴ്ച കേരളത്തിലെത്തും. അദ്ദേഹം ബുധനാഴ്ച ഡാവോസില്‍ നിന്ന് മടങ്ങും.
വീണ്ടും നടത്തിയ എക്സറേ പരിശോധനയില്‍ തകരാറൊന്നും കാണാത്തതു കൊണ്ടും ചികിത്സയോട് അതിവേഗം പ്രതികരിക്കുന്നതു കൊണ്ടുമാണ് മുഖ്യമന്ത്രിയെ ഇത്രവേഗം ആശുപത്രി വിടാന്‍ അനുവദിക്കുന്നത്.
തിങ്കളാഴ്ച പലവട്ടം മുഖ്യമന്ത്രി ഫിസിയോതെറാപ്പിക്ക് വിധേയനാവുകയും ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയും ചെയ്തു. എന്നാല്‍ പരിക്കേററ കാലിന് അധികം ഭാരം കൊടുക്കാനാവാത്തതിനാല്‍ എട്ടാഴ്ചയോളം മുഖ്യമന്ത്രിക്ക് നടക്കുവാനായി ഊന്നുവടിയെ ആശ്രയിക്കേണ്ടി വരും.
ഫിബ്രവരി മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കുവാന്‍ സാധിക്കുമോയെന്ന് അറിയില്ല. സഭയില്‍ എഴുന്നേററ് നിന്ന് പ്രസംഗിക്കാന്‍ ബുദ്ധിമുട്ട് വരുമെന്നതിനാലാണിത്. അതിനാല്‍ സമ്മേളത്തില്‍ പങ്കെടുക്കുന്ന കാര്യം തിരിച്ചെത്തിയ ശേഷം മാത്രമെ തീരുമാനിക്കുകയുളളൂവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications