കേരള പ്രസാധകര്‍ ജോണ്‍പോള്‍ രണ്ടാമന്റെ സമ്പൂര്‍ണകൃതികള്‍ പുറത്തിറക്കി
തിരുവനന്തപുരം: ക്രൈസ്തസഭാ ഉടമസ്ഥതയിലുള്ള പ്രസാധകര്‍ അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സമ്പൂര്‍ണകൃതികള്‍ പുറത്തിറക്കി.
കേരളത്തിലെ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസ് എന്ന പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ജോണ്‍ പോള്‍ രണ്ടാമന്റെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ഫാ.മാത്യു തുണ്ടത്തില്‍ പറഞ്ഞു.
നാല് വാല്യങ്ങളായാണ് സമ്പൂര്‍ണകൃതികള്‍ പുറത്തിറക്കിയിരിക്കുന്നത്. ഓരോ വാല്യവും ആയിരത്തോളം പേജ് വരും. തുടകത്തില്‍ 3000 കോപ്പികള്‍ അച്ചടിച്ചിട്ടുണ്ട്.
സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പബ്ലിഷിംഗ് ഹൗസ്. രാജ്യത്തെ എല്ലായിടത്തും പുസ്തകം ലഭ്യമാക്കുമെന്ന് ഫാ.മാത്യു തുണ്ടത്തില്‍ പറഞ്ഞു.












Click it and Unblock the Notifications