കെപിസിസി യോഗം തുടങ്ങി
തിരുവനന്തപുരം: കെപിസിസി യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ തുടങ്ങി. കെപിസിസി ഭാരവാഹികളും കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടിയുടെ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. സമ്മേളനത്തില്‍ സോണിയാഗാന്ധിയെ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications