കോണ്‍ഗ്രസ് സമ്മേളനം: സോണിയ എത്തും
തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
കെപിസിസി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുക ആയിരുന്നു അദ്ദേഹം. കേരളത്തിലെ നേതാക്കള്‍ക്കൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിനെത്തും.
സമ്മേളനം മാര്‍ച്ച് രണ്ട് മുതല്‍ ആറു വരെ കൊച്ചിയില്‍ നടക്കും. മൂന്നിന് നടക്കുന്ന പൊതു റാലിയില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റുമാരുള്‍പ്പെടെ പതിനായിരം പ്രതിനിധികള്‍ പങ്കെടുക്കും.
പര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തന രൂപരേഖ, സാമ്പത്തിക-കാര്‍ഷിക-സാമൂഹിക നയങ്ങള്‍ എന്നിവ സമ്പൂര്‍ണ്ണ സമ്മേളനം തയ്യാറാക്കും. ഹൈദരാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ നയപ്രഖ്യാപനങ്ങളുടെ മാതൃകയിലാകും ഇത്.
സമ്പൂര്‍ണ്ണ സമ്മേളനത്തിന് മുന്നോടിയായി പ്രാഥമിക തല കമ്മറ്റികള്‍ പുന:സംഘടിപ്പിക്കും. ഫിബ്രവരി 20ന് മുന്‍പ് മണ്ഡലം പദയാത്രകളും ബ്ലോക്ക് ക്യാമ്പുകളും സമാപിക്കും. 20ന് പതാകാ ദിനമായും ആചരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേയ്ക്ക് എന്ന ജനസമ്പര്‍ക്ക പരിപാടിയും ഫിബ്രവരിയില്‍
സമന്വയത്തിലൂന്നിയ സാമൂഹ്യനീതി എന്ന വിഷയത്തില്‍ കെപിസിസി മേഖലാ സെമിനാറുകള്‍ നടത്തും. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.












Click it and Unblock the Notifications