Get Updates
Get notified of breaking news, exclusive insights, and must-see stories!

വാസു വധക്കേസ്: സുധാകരനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നാല്‍പ്പാടി വാസു വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചു.

കൊലക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തലശേരി സെഷന്‍സ് കോടതി വിധിക്കെതിരെ നാല്‍പ്പാടി വാസുവിന്റെ സഹോദരന്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

1993 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകനായ വാസുവിനെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്ന കെ.സുധാകരന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തിന്റെ അനുയായികളാണ് വാസുവിനെ കൊന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ കേസില്‍ പ്രതികളെ തലശേരി സെഷന്‍സ് കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തലശ്ശേരി കോടതിയുടെ വിധിയില്‍ ഇടപെടാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും ചൂണ്ടിയാണ് കേസ് ഹൈക്കോടതി തള്ളിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+