ഇറാന്‍ പ്രശ്നം യുഎന്നിനു വിടാന്‍ തീരുമാനം
ലണ്ടന്‍: ഇറാന്‍ ആണവപ്രശ്നം യുഎന്‍ സുരക്ഷാ കൗണ്‍സിലിനു വിടാന്‍ കൗണ്‍സിലിലെ സ്ഥിരം അംഗങ്ങളായ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജര്‍മനിയുടെയും യൂറോപ്യന്‍ യൂണിയന്റെയും വിദേശകാര്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ അടിയന്തിര യോഗം ചേരുന്നതിനു മുമ്പായാണ് ഈ തീരുമാനം. ടെഹ്റാനിലെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി മാര്‍ച്ച് വരെ കാത്തിരിക്കാനും അതുവരെ നടപടികളൊന്നുമെടുക്കാതിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സുരക്ഷാ സമിതിയിലെ ഏത് അംഗത്തിനും തീരുമാനത്തെ വീറ്റോ ചെയ്യാമെങ്കിലും സ്ഥിരം അംഗങ്ങളില്‍ ആരും അതിന് തയ്യാറായില്ല.












Click it and Unblock the Notifications