താര്‍ എക്സ്പ്രസ് ഫിബ്രവരി 18 മുതല്‍
ഇസ്ലാമബാദ്: പാകിസ്ഥാനിലെ തെക്കന്‍ സിന്ധ്യ പ്രവിശ്യയെയും രാജസ്ഥാനെയും ബന്ധിപ്പിക്കുന്ന തീവണ്ടി സര്‍വീസ് ഫിബ്രവരി 18ന് ആരംഭിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി.
കൊക്രാപാറില്‍ നിന്നും മുനാബയിലേക്കാണ് താര്‍ എക്സ്പ്രസ് സര്‍വീസ് നടത്തുക. തീവണ്ടി സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചെന്ന് റെയില്‍വെ ബോര്‍ഡ് ഉപദേഷ്ടാവ് അശോക് ഗുപ്ത അറിയിച്ചു.
രണ്ടാഴ്ചത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ജനവരി 31 ചൊവ്വാഴ്ച അശോക്ഗുപ്തയും പാകിസ്ഥാന്‍ പ്രതിനിധി മുഷ്താഖ് ഖാന്‍ ജാദൂനും കരാറില്‍ ഒപ്പുവച്ചത്.












Click it and Unblock the Notifications