ജോര്‍ജ് ബുഷ് കശാപ്പുകാരന്‍: അല്‍ സവാഹിരി
ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒരു കശാപ്പുകാരനാണെന്ന് അല്‍ ഖ്വയ്ദ നേതാവ് അല്‍ സവാഹിരി. ജനവരി 30 തിങ്കളാഴ്ച അല്‍ ജസീറ പുറത്തിറക്കിയ ഒരു വീഡിയോ ടേപ്പിലാണ് സവാഹിരി ബുഷിനെ ഇങ്ങനെ വിശേഷിപ്പിച്ചത്.
തന്നെ ലക്ഷ്യം വച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ നിരപരാധികളായ ആളുകളെയാണ് കൊന്നൊടുക്കുന്നത്. ഈദിനോടടുപ്പിച്ച് പേഷ്വാറില്‍ യുഎസ് വിമാനങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികളായ നിരവധി പേര്‍ മരിച്ചു. ഇതിനെയാണ് അമേരിക്ക ഭീകരവിരുദ്ധയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്.
തന്നെയും തന്റെ സഹോദരരേയും കൊല്ലാനാണ് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് യുഎസ് ഭാഷ്യം. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ കള്ളത്തരങ്ങളും തോല്‍വികളും മൃഗീയതയും ലോകമൊട്ടാകെ മനസിലാക്കിയിരിക്കുകയാണെന്നും അല്‍സവാഹിരി പറഞ്ഞു.












Click it and Unblock the Notifications