ഓഹരിസൂചിക 10,000നടുത്തെത്തി
മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈ ഓഹരിസൂചിക 10,000നടുത്തെത്തി. ഫിബ്രവരി ഒന്ന് ബുധനാഴ്ച ഉച്ചയോടെയാണ് സൂചിക 9993.92 എന്ന നിലയിലെത്തിയത്.
ബ്ലൂ ചിപ്പ് സ്റ്റോക്കുകള്‍ക്കാണ് ഏറെ ആവശ്യക്കാരുണ്ടായത്. തുടക്കം മുതല്‍ തന്നെ അസ്ഥിരമായിരുന്ന സൂചിക 9919.89നും 9993.92നും ഇടക്കായി കൂടിയും കുറഞ്ഞും രേഖപ്പെടുത്തി.
നിഫ്റ്റിയും 3011.05 എന്ന നിലയിലെത്തി. ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും ഉയര്‍ന്ന നിലയിലെത്തുന്നത്.
വാഹന, മരുന്നു കമ്പനികളുടെ ഓഹരികള്‍ക്കായിരുന്നു ബുധനാഴ്ച ഏറെ ആവശ്യക്കാരുണ്ടായത്.












Click it and Unblock the Notifications