മുംബൈയില്‍ വിമാനത്താവള ജീവനക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ പൊലീസും സിഐഎസ്എഫ് സൈനികരും പണിമുടക്കുന്ന ജീവനക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. ജീവനക്കാര്‍ ബലമായി വിമാനത്താവളത്തിലേക്ക് തള്ളിക്കയറാന്‍ നോക്കിയപ്പോഴാണ് ലാത്തിച്ചാര്‍ജുണ്ടായത്.
നേരത്തെ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധപ്രകടനങ്ങളുമായി കൂടി നിന്നിരുന്ന ജീവനക്കാര്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരെ കല്ലുകളെറിയുകയും തുടര്‍ന്ന് തളളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ലാത്തിച്ചാര്‍ജുണ്ടായത്.
ദില്ലിയില്‍ പണിമുടക്കുന്ന ജീവനക്കാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications