വിമാനത്താവള ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു
ദില്ലി: മുംബൈ, ദില്ലി വിമാനത്താവള നവീകരണം സ്വകാര്യമേഖലക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ 22,000 വരുന്ന വിമാനത്താവള ജീവനക്കാര്‍ ഫിബ്രവരി ഒന്ന് ബുധനാഴ്ച രാവിലെ മുതല്‍ പണിമുടക്കാരംഭിച്ചു.
എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതു കൊണ്ട് വിമാനസര്‍വീസുകളെ സമരം ബാധിക്കില്ലെന്നാണ് കരുതുന്നത്. വിമാനത്താവള സുരക്ഷാ, ലഗേജുകളുടെ കൈകാര്യം, ഭക്ഷണവിതരണം, യാത്രക്കാരുടെ പ്രവേശനം തുടങ്ങിയ കാര്യങ്ങളെയും പണിമുടക്ക് ബാധിക്കിച്ചേക്കില്ല.
ചൊവ്വാഴ്ച വിമാനത്താവളങ്ങളുടെ നവീകരണം രണ്ട് സ്വകാര്യകമ്പനികള്‍ക്ക് സര്‍ക്കാര്‍ മൂന്നുവര്‍ഷത്തേക്ക് കൈമാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവള ജീവനക്കാര്‍ പണിമുടക്കിലേക്ക് തിരിഞ്ഞത്. ദില്ലി വിമാനത്താവള നവീകരണം ജിഎംആര്‍ ഫ്രാപ്പോ എന്ന കമ്പനിക്കും മുംബൈ നവീകരണം സൗത്ത് ആഫ്രിക്കയിലെ ജിവികെ എന്ന കമ്പനിക്കുമാണ് ലഭിച്ചത്.
വിമാനസര്‍വീസുകള്‍ തടസപ്പെടുത്തുമെന്ന് പണിമുടക്കുന്ന ജീവനക്കാര്‍ ഭീഷണി മുഴക്കിയിട്ടുള്ളതിനാല്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്ക് നേരെ എസ്മ പ്രയോഗിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.താരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ഫോറം അറിയിച്ചു.












Click it and Unblock the Notifications