കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ജീവനക്കാരുടെ സമരം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് പ്രേംനാഥ് പറഞ്ഞു.

സമരം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എയര്‍പോര്‍ട്ട് അതോറിറ്റി എടുത്തിട്ടുണ്ട്. വിമാനസര്‍വീസുകളും ഗ്രൗണ്ട് സര്‍വീസുകളും സാധാരണനിലയിലാണ് നടക്കുന്നത്. യാത്രക്കാര്‍ക്ക് ജീവനക്കാരുടെ സമരം കാരണം യാതൊരു അസൗകര്യങ്ങളുമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനുളള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. സമരം മൂലം ഇതുവരെ വിമാനസര്‍വീകളൊന്നും തന്നെ തടസപ്പെടുകയോ വൈകുകയോ ചെയ്തിട്ടില്ല.

വിമാനജീവനക്കാരും ഗ്രൗണ്ട് ചുമതലയുള്ള ചില മാനേജര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പ്രേനാഥ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X