ദില്ലിയിലും കൊല്‍ക്കത്തയിലും വിമാനസര്‍വീസുകള്‍ തടസപ്പെട്ടു
ദില്ലി: വിമാനത്താവള നവീകരണത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്ന് ദില്ലിയില്‍ വിമാനസര്‍വീസുകള്‍ തടസപ്പെട്ടു.
വിമാനത്താവള നവീകരണം സ്വകാര്യമേഖലക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തിലാണിത്.
പണിമുടക്ക് കൊല്‍ക്കത്ത എന്‍എസ്സി ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനസര്‍വീസുകളേയും കാര്യമായി ബാധിച്ചു. 2000ലേറെ വിമാനജീവനക്കാര്‍ ഇവിടെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഇവിടെ വിമാനങ്ങള്‍ ഇറങ്ങുകയോ പുറപ്പെടുകയോ ചെയ്യരുതെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications