ഹേ റാം ഗാന്ധിജിയുടെ അവസാന വാക്ക് :തുഷാര്‍ ഗാന്ധി
മുംബൈ: ഗാന്ധിജി അവസാനം ഉച്ചരിച്ച വാക്കുകള്‍ ഹേ റാം തന്നെയായിരുന്നുവെന്ന് മഹാത്മാഗാന്ധിയുടെ പേരക്കിടാവിന്റെ മകന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജി അവസാനം ഉച്ചരിച്ചത് ഹേ റാം എന്നായിരുന്നില്ലെന്ന ഗാന്ധിജിയുടെ സെക്രട്ടറി വെങ്കയ്യകല്യാണത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ നാഥുറാം ഗോഡ്സെ വെടിവച്ചപ്പോല്‍ മരിക്കുന്നതിന് മുന്‍പായി അദ്ദേഹം ഹേ റാം എന്നാണ് ഉച്ചരിച്ചതെന്ന് ആ രംഗത്തിന് സാക്ഷ്യം വഹിച്ച സര്‍ദാര്‍ ഗൂര്‍ബച്ചന്‍ സിംഗ് പറഞ്ഞിട്ടുണ്ട്. ഗാന്ധിജി മരിച്ചത് ആഭാ ഗാന്ധിയുടെ മടിയില്‍ കിടന്നായിരുന്നു. മരണസമയത്ത് ഗാന്ധിജി ഒരു തവണയല്ലാ, പല തവണ ഹേ റാം എന്ന് ഉച്ചരിച്ചതായി ആഭയും പറഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തെ പറ്റി എന്തുകൊണ്ട് വെങ്കയ്യകല്യാണം 58 വര്‍ഷക്കാലം മൗനം പാലിച്ചുവെന്നും തുഷാര്‍ ഗാന്ധി ചോദിച്ചു.












Click it and Unblock the Notifications