ജയേന്ദ്ര പ്രതിയായ രാധാകൃഷ്ണന്‍ വധശ്രമക്കേസ് വിചാരണ നീട്ടി
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്കെതിരെയുളള രാധാകൃഷ്ണന്‍ വധശ്രമക്കേസ് വിചാരണ ചെന്നൈയിലെ ഒരു സെഷന്‍സ് കോടതി മാര്‍ച്ച് ഒന്നിലേക്ക് മാറ്റിവച്ചു.
ഈ കേസ് തമിഴ്നാട്ടില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയേന്ദ്ര മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമെതിരെ തല്‍ക്കാലം കുറ്റപത്രം നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ കേസ് ഫിബ്രവരി ഒന്ന് ബുധനാഴ്ച പരിഗണനക്കു വന്നപ്പോള്‍ കാഞ്ചി മഠാധിപതിയുള്‍പ്പെടെ കേസിലുള്‍പ്പെട്ട 11 പേരും കോടതിയില്‍ ഹാജരായിരുന്നു.












Click it and Unblock the Notifications