കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി
ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ഫിബ്രവരി ഒന്ന് ബുധനാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ദില്ലി, മുംബൈ വിമാനത്താവള നവീകരണം സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള പദ്ധതിയും മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതിനായുള്ള അവസാനസമ്മതം അറിയിച്ചുകഴിഞ്ഞുവെന്നും വിമാനത്താവള നവീകരണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications