കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കുമാരസ്വാമി ദില്ലി യാത്ര റദ്ദാക്കി
ബാംഗ്ലൂര്‍: നിയുക്ത കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഫിബ്രവരി ഒന്ന് ബുധനാഴ്ച ദില്ലിയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. ബിജെപി നേതാക്കളെ കാണാനാണ് കുമാരസ്വാമി ദില്ലിയിലേക്ക് പോകാനിരുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളിലെ തിരക്കുകള്‍ കൊണ്ട് താന്‍ ക്ഷീണിതനാണെന്നും അതുകൊണ്ടാണ് യാത്ര റദ്ദാക്കിയതെന്നും കുമാരസ്വാമി അറിയിച്ചു.
തന്റെ ദില്ലി യാത്രയില്‍ വാജ്പേയി, അദ്വാനി, രാജ്നാഥ് സിംഗ് തുടങ്ങിയ ബിജെപി നേതാക്കളെ സന്ദര്‍ശിക്കാനായിരുന്നു കുമാരസ്വാമിയുടെ പദ്ധതി.
വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് അനുഗ്രഹം വാങ്ങാനായി വ്യാഴാഴ്ച കുമാരസ്വാമി പിതാവായ ദേവഗൗഡയെ കാണാനിരിക്കുകയാണ്. ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാക്കുന്നതിനോട് യോജിക്കുന്നില്ലെന്ന നിലപാടില്‍ തന്നെ ദേവഗൗഡ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
Comments
Story first published: Wednesday, February 1, 2006, 5:30 [IST]