ഹര്‍ത്താല്‍ നഷ്ടം നടത്തുന്നവരില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി
കൊച്ചി: ഹര്‍ത്താലിനിടെയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവര്‍ തന്നെയാണ് ഉത്തരവാദികളെന്ന് ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവര്‍ തന്നെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കാത്തവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളുമെന്നും ജസ്റിസുമാരായ ജെ.ബി. കോശിയും വി. രാംകുമാറുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
കൊടുങ്ങല്ലൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. 1995 നവംബര്‍ ഏഴിന് ഡിവൈഎഫ്ഐനടത്തിയ ഹര്‍ത്താലില്‍ 11,050 രൂപ നഷ്ടമുണ്ടായി എന്നായിരുന്നു പരാതി. ഈ തുക ഡിവൈഎഫ്ഐഒരു മാസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി ഉത്തരവുണ്ട്.












Click it and Unblock the Notifications