Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സെക്രട്ടറിയേററ് ഉപരോധം പൂര്‍ണം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന സെക്രട്ടേറിയറ്റ്, കളക്റ്ററേറ്റ് ഉപരോധം പൂര്‍ണം. ഫിബ്രവരി രാവിലെ ആറു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഉപരോധം.

സെക്രട്ടറിയേറ്റിലെ ഉപരോധ സമരം പൂര്‍ണ്ണമാണ്. പൊലീസ് സ്റേഷനു മുന്നിലെ കവാടമൊഴികെ ബാക്കിയെല്ലാം സമരക്കാര്‍ വളഞ്ഞിരിക്കുകയാണ്. ജോലിക്കെത്തുന്നവരെ തടയാതിരിക്കാന്‍ ഉപരോധം നടത്തുന്നവര്‍ തടയാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്.

സമരത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു വരി ഗതാഗതം സാധ്യമാണ്. ഇതിനുള്ള സൗകര്യങ്ങള്‍ സമരക്കാരും പൊലീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രവര്‍ത്തകര്‍ മാത്രമാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിനെത്തുന്നതെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.

മറ്റ് ജില്ലകളില്‍ കളക്ടറേറ്റ് ഉപരോധം പൂര്‍ണ്ണമാണ്. ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+