അഫ്ഗാനില്‍ മഞ്ഞുവീഴ്ചയില്‍ 18 മരണം
കാബൂള്‍: ബംഗ്ലാദേശില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ 18 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു.
വടക്കുകിഴക്കന്‍ അഫ്ഗാനിലെ ഗ്രാമങ്ങളിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഇവിടേക്കുള്ള റോഡുകള്‍ മഞ്ഞുമൂടിക്കിടക്കുന്നത് കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടെത്താന്‍ സാധിച്ചിട്ടില്ല.
ജനവരി 31 ചൊവ്വാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ദര്‍വാസ് ജില്ലിയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications