ഇറാന്‍ പ്രശ്നം: സ്വതന്ത്രതീരുമാനമാകാമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇറാന്‍ പ്രശ്നത്തില്‍ സ്വതന്ത്രമായി നിലപാടെടുക്കാമെന്ന് അമേരിക്ക വ്യക്തമാക്കി.യുഎസ് സെക്രട്ടറി കോണ്ടലീസ റൈസാണ് ഇക്കാര്യം പറഞ്ഞത്.
മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഫിബ്രവരി രണ്ടിന് ഇറാന്‍ പ്രശ്നത്തില്‍ വോട്ടുചെയ്യുമ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങള്‍ക്കാഗ്രഹമുള്ള തീരുമാനമെടുക്കാമെന്നും റൈസ് പറഞ്ഞു. ഇറാന്‍ ആണവപരീക്ഷണങ്ങള്‍ യുഎന്‍ സുരക്ഷാകൗണ്‍സിലിന് റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ അഭിപ്രായത്തോട് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷീക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് റൈസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇറാന്‍ ആണവപ്രശ്നത്തില്‍ ഫിബ്രവരി രണ്ട് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.












Click it and Unblock the Notifications