ഓഹരി സൂചിക 93 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചിക വ്യാഴാഴ്ച 93 പോയിന്റ് ഉയര്‍ന്നു. ബുധനാഴ്ച 9859 പോയിന്റില്‍ ക്ലോസ് ചെയ്ത മുംബൈ ഓഹരി വിപണി 9934 പോയിന്റിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. 10.20 ആവുമ്പോഴേക്കും 93 പോയിന്റ് ഉയര്‍ന്ന് സൂചിക 9952ലെത്തി.
നിഫ്റ്റിയും 23 പോയിന്റ് ഉയര്‍ന്ന് 2993ലെത്തി. റിലയന്‍സ്, ഇന്‍ഫോസിസ്, സത്യം, ടിസിഎസ്, എസിസി, സിപ്ല, ഡോ. റെഡ്ഢീസ്, എച്ച്എല്‍എല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഭാരതി ടെലി, ഹീറോ ഹോണ്ട, ഗ്രാസിം തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, വിപ്രോ, എംടിഎന്‍എല്‍, ടാറ്റ ടെലി എന്നീ കമ്പനികള്‍ക്ക് കോട്ടമുണ്ടായി.












Click it and Unblock the Notifications