ദില്ലിയില്‍ വിമാനത്താവള ജീവനക്കാര്‍ റോഡ് തടഞ്ഞു
ദില്ലി: ദില്ലിയില്‍ പണിമുടക്കുന്ന വിമാനത്താവള ജീവനക്കാര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാനറോഡ് തടഞ്ഞു.
റോഡിലൂടെയുളള ഗതാഗതം ഇതുമൂലം തടസപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണ് ഇത്.
മുംബൈ, ദില്ലി വിമാനത്താവള നവീകരണം സ്വകാര്യമേഖലക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ റോഡ് തടയല്‍ തുടരുമെന്നും എഐഐ എംപ്ലോയീസ് യൂണിയന്‍ ജോയന്റ് ജനറല്‍ സെക്രട്ടറി ജോയ് ലാല്‍ പറഞ്ഞു.
പണിമുടക്കിന്റെ വെളിച്ചത്തില്‍ ദില്ലി വിമാനത്താവളത്തില്‍ വന്‍തോതില്‍ സിഐഎസ്എഫ്, സിആര്‍പിഎഫ്, ദില്ലി പൊലീസ് തുടങ്ങിയവരെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications