വിമാനത്താവള സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം സ്വകാര്യ കമ്പനികളെ ഏല്പിച്ചതില്‍ പ്രതിഷേധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
മുംബൈയില്‍ നിന്നുള്ള വിമാനങ്ങളെ സമരം ബാധിച്ചു. അതേ സമയം കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനങ്ങള്‍ കൃത്യസമയത്ത് സര്‍വീസ് നടത്തുന്നുണ്ട്. കൊല്‍ക്കത്തയില്‍ ബുധനാഴ്ച വിമാനസര്‍വീസ് മുടങ്ങിയിരുന്നു.
സമരം തുടര്‍ന്നാല്‍ എസ്മ പ്രയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍ ബുധനാഴ്ച സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.












Click it and Unblock the Notifications