വിമാനത്താവള നവീകരണ കരാര്‍: റിലയന്‍സ് കോടതിയില്‍
ദില്ലി: വിമാനത്താവള നവീകരണത്തിന് കരാര്‍ നല്‍കിയതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് അനില്‍ അംബാനിയുടെ റിലയന്‍സ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഏറ്റവും അധികം വിഹിത വാഗ്ദാനം ചെയ്ത തങ്ങളെ അവഗണിച്ച് മറ്റൊരു കമ്പനിക്ക് ദില്ലി വിമാനത്താവള നവീകരണ കരാര്‍ നല്‍കിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി. എഡിഎഇ ഗ്രൂപ്പിന്റെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്സ് എന്ന കമ്പനിയാണ് ഹര്‍ജി നല്‍കിയത്.
കരാര്‍ നടപ്പിലാക്കാനുള്ള സാങ്കേതിക തികവിനെ അടിസ്ഥാനമാക്കി കൂടുതല്‍ വരുമാന വിഹിതം വാഗ്ദാനം ചെയ്ത കമ്പനികളില്‍ രണ്ടാമതായിരുന്ന ജിഎംആറിന് കരാര്‍ നല്‍കുകയായിരുന്നു. റിലയന്‍സ് വാഗ്ദാനം ചെയ്ത വാഗ്ദാന വിഹിതം മുന്നോട്ടുവയ്ക്കാന്‍ ജിഎംആറിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു കരാര്‍ ആ കമ്പനിക്ക് നല്‍കിയത്.












Click it and Unblock the Notifications