ബൂട്ടാസിംഗിനോട് വാടക കുടിശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ടു
ദില്ലി: മുന്‍ ബീഹാര്‍ ഗവര്‍ണര്‍ ബൂട്ടാസിംഗിനോട് വാടക കുടിശിക ഇനത്തില്‍ 3.5 ലക്ഷം രൂപ അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ദില്ലിയില്‍ ബൂട്ടിംസിംഗിന്റെ കുടുബം സര്‍ക്കാരിന്റെ ഒരു ബംഗ്ലാവില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു. ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പല തവണ നോട്ടീസ് നല്‍കിയതിനു ശേഷം ഡിസംബര്‍ 31നാണ് ഒഴിഞ്ഞത്.
എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ 2004 മെയില്‍ ബൂട്ടാംസിംഗ് ഔദ്യോഗിക വസതി ഒഴിയേണ്ടതായിരുന്നു. എന്നാല്‍ അതിനു ശേഷവും അദ്ദേഹത്തിന്റെ കുടുംബം അവിടെ തമാസിക്കുന്നത് തുടര്‍ന്നു. 2004 മെയിനു ശേഷമുള്ള വാടകയാണ് ഇപ്പോള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാവ് ഒഴിയുന്നതിന് മുമ്പ് പകരം താമസസൗകര്യം തരപ്പെടുത്താന്‍ ബൂട്ടാംസിഗ് ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications