ശങ്കരരാമന്‍ കേസ് വിചാരണ ഫിബ്രവരി 15ലേക്ക് മാറ്റിവച്ചു
പോണ്ടിച്ചേരി: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി മുഖ്യപ്രതിയായ ശങ്കരരാമന്‍ വധക്കേസ് വിചാരണ പോണ്ടിച്ചേരിയിലെ ഒരു സെഷന്‍സ് കോടതി ഫിബ്രവരി 15ലേക്ക് മാറ്റിവച്ചു.
വിചാരണസമയത്ത് കാഞ്ചി സഹമഠാധിപതി വിജയേന്ദ്രസരസ്വതിയും മഠം മാനേജര്‍ സുന്ദരേശ അയ്യരും ഒഴികെയുളളവരെല്ലാം കോടതിയില്‍ ഹാജരായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരെ കുററപത്രം സമര്‍പ്പിക്കാന്‍ കഴിയുമാറ് വിചാരണ തുടങ്ങാന്‍ തയ്യാറാണെന്ന് തമിഴ്നാട് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ബാലസുന്ദരം സെഷന്‍സ് കോടതി ജഡ്ജി മുന്‍പാകെ അറിയിച്ചു. എന്നാല്‍ തമിഴ്നാട് പ്രത്യേക പ്രോസിക്യൂട്ടറെ കേസില്‍ ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് താന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ ഹര്‍ജി പരിഗണനയിലിരിക്കുമ്പോള്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിക്കാനാവില്ലെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.












Click it and Unblock the Notifications