കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഫിബ്രവരി രണ്ട് വ്യാഴാഴ്ച വൈകീട്ട് ജെഡിഎസ് നേതാവ് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ദേവഗൗഡയുമായുളള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

കുമാരസ്വാമിയെ പിന്തുണക്കുന്ന എംഎല്‍എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നാേേടിയായി ദേവഗൗഡ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എം.പി.പ്രകാശ്, പി.ജി.ആര്‍.സിന്ധ്യ എന്നിവരെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

ബിജെപിയുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ കുമാരസ്വാമി തയ്യാറാകാത്ത സാഹചര്യത്തില്‍ ഇനിയുള്ള നടപടികളെപ്പറ്റി തീരുമാനമെടുക്കുന്നതിനാണ് ചര്‍ച്ച നടത്തുന്നത്. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ദേവഗൗഡ ദില്ലിയിലേക്കു പോകുകയും ചെയ്യും.

വെള്ളിയാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞക്കുള്ള എല്ലാ ഒരുക്കങ്ങളും വിധാന്‍സൗധയില്‍ പൂര്‍ത്തിയായി വരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X