ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് താമസം മാറ്റി
പട്ന: കേന്ദ്രറെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് താമസം മാറ്റി. പ്രതിപക്ഷനേതാവെന്ന നിലയില്‍ റാബ്റിക്ക് അനുവദിച്ച പുതിയ വസതിയിലേക്കാണ് ലാലു ഫിബ്രവരി രണ്ട് വ്യാഴാഴ്ച മാറിയത്.
വസന്തപഞ്ചമി ദിനമായ വ്യാഴാഴ്ച വീടുമാറാന്‍ ഉചിതമാണെന്ന ജ്യോതിഷനിര്‍ദേശ പ്രകാരമാണ് വീടുമാറുന്നതെന്നും വീട്ടിലെ അംഗങ്ങള്‍ പുതിയ വീട്ടില്‍ വെള്ളിയാഴ്ച ഒരു പൂജ നടത്തിയ ശേഷം മാത്രമെ താമസമാരംഭിക്കുകയുള്ളൂവെന്നും ലാലു പറഞ്ഞു. വസന്തപഞ്ചമി ദിവസം വെള്ളിയാഴ്ചക്കു കൂടി നീളുന്നുണ്ടെന്നും ലാലു പറഞ്ഞു.
ബീഹാറിലെനിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പട്ട ശേഷം ഇതുവരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ അന്നാമാര്‍ഗ് ഒന്നാംനമ്പര്‍ വീട്ടില്‍ നിന്ന് താമസം മാറ്റാന്‍ റാബ്റിയും ലാലുവും തയ്യാറായിരുന്നില്ല.












Click it and Unblock the Notifications