Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യക്കോഴ: സര്‍ക്കാരിന് കോടതി നോട്ടീസ്

ദില്ലി: ചോദ്യക്കോഴക്കേസില്‍ എംപിമാരെ പുറത്താക്കിയതിന് സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ലോക് സഭാ സെക്രട്ടറിയേറ്റിനും സുപ്രീംകോടതി ഫിബ്രവരി രണ്ട് വ്യാഴാഴ്ച നോട്ടിസയച്ചു.

എംപിമാരെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള കേസ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ മാറ്റാനാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നടപടി. 13നകം നോട്ടീസില്‍ മറുപടി നല്‍കാനും ചീഫ് ജസ്റിസ്, വൈ.കെ സബര്‍വാള്‍, ജസ്റിസ് സി.കെ താക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

ഈ കേസ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റണമെന്നും ദില്ലി ഹൈക്കോടതിയില്‍ ഈ കേസ് സംബന്ധിച്ചുള്ള ഒന്‍പത് ഹര്‍ജികളില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മിലന്‍ ബാനര്‍ജി കോടതിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+