ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ പുന:സ്ഥാപിച്ചത് സിബിഐ
ദില്ലി: ബോഫോഴ്സ് ഇടപാടില്‍ ആരോപണവിധേയനായ ഒട്ടാവിയോ ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാനുള്ള തീരുമാനം സിബിഐയുടേതായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഫിബ്രവരി ഒന്ന് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്വത്രോച്ചിയുടെ അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കേന്ദ്രസര്‍ക്കാരല്ല. സിബിഐയാണ്. സിബിഐക്ക് കിട്ടിയ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് അവര്‍ ഈ തീരുമാനമെടുത്തതൈന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications