Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് തുടക്കമായി

ബന്ദാപല്ലെ: യുപിഎ സര്‍ക്കാരിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് തുടക്കമായി. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ജീവിതോപാധിക്കുള്ള അവകാശം ഉറപ്പുനല്‍കുന്ന പരിപാടി ആന്ധ്രയിലെ ബന്ദാപല്ലെ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. പരിപാടി ശരിയായ രീതിയില്‍ നടപ്പിലാക്കപ്പെടുകയാണെങ്കില്‍ ഗ്രാമീണര്‍ ജോലി അന്വേഷിച്ച് അലഞ്ഞുതിരിയുന്ന അവസ്ഥ ഇല്ലാതാക്കാനാവും.

പരിപാടി നടപ്പിലാക്കുന്നതില്‍ പൂര്‍ണമായ സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+