അബു സലീമിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: അധോലോക നേതാവ് അബു സലീമിനെയും സഹായിയ ഷാ ആലം എന്നയാളെയും മുംബൈയിലെ ഒരു പ്രാദേശിക കോടതി ഫിബ്രവരി 15 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു. സിനിമാതാരം മനീഷ കൊയ്രാളയുടെ സെക്രട്ടറിയായിരുന്ന അജിത് ദീവാനിയെ 2001ല്‍ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ റിമാന്റ് ചെയ്തത്.
ഈ കേസില്‍ ഫിബ്രവരി രണ്ട് ബുധനാഴ്ചയാണ് ഷാ ആലത്തിനെ മുംബൈപൊലീസ് അറസ്റ് ചെയ്തത്.
ചോദിച്ച പണം നല്‍കാത്തതിനാണ് സലീമിന്റെ നിര്‍ദേശപ്രകാരം ദീവാനിയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നതും ദീവാനിയെ കൊലപ്പെടുത്താന്‍ കൊലയാളികള്‍ക്ക് ആയുധങ്ങളെത്തിച്ചുവെന്നതുമാണ് ആലത്തിനെതിരെയുള്ള കുറ്റം.
2005ല്‍ പോര്‍ച്ചുഗലില്‍ നിന്നും വിട്ടുകിട്ടിയ സലീം ഇപ്പോള്‍ മുംബൈ പൊലീസിന്റെ കസ്റഡിയിലാണ്.












Click it and Unblock the Notifications