എഡിബി: നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ
തിരുവനന്തപുരം: എഡിബി വായ്പ, എക്സ്പ്രസ് ഹൈവേ എന്നിവയുടെ കാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കി.
എഡിബി വായ്പ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സി.പി.എമ്മുമായി അഭിപ്രായ ഭിന്നതയുണ്ട്. എഡിബിയുടെ വായ്പാ വ്യവസ്ഥകളില്‍ മാറ്റമുണ്ടായിട്ടില്ല. സിപിഎമ്മിനകത്തെ വിവരമുള്ളവരും എഡിബി വായ്പ വാങ്ങുന്നതിനെ എതിര്‍ക്കുന്നുണ്ട്. ലോകത്തെവിടെയുള്ള കമ്യൂണിസ്റുകളും എഡിബി, ലോകബാങ്ക് വായ്പകള്‍ വാങ്ങുന്നതിന് എതിരാണ്. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഉപാധികളോടെ വായ്പ തന്നാല്‍ വാങ്ങാമെന്നത് ശരിയാണ്. എന്നാല്‍ ഇവിടെ അതൊന്നുമില്ലെന്ന് വെളിയം പറഞ്ഞു.
എക്സ്പ്രസ് ഹൈവേ സംബന്ധിച്ച മുന്‍നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. എക്സ്പ്രസ് ഹൈവേ സംസ്ഥാനത്തെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല.
ഡിഐസിയെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യത്തിലും സിപിഐയുടെ നിലപാട് പഴയതു തന്നെയാണ്. ഇടതുമുന്നണിയില്‍ ഡിഐസിയെ എടുക്കേണ്ട ആവശ്യമെന്താണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചു.
ഇടതുമുന്നണിയുടെ പേരുപറഞ്ഞ് വിലപേശലിന് ഡിഐസിയെ അനുവദിക്കില്ല. ഡിഐസിക്കാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകേണ്ടവരാണ്- വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications