ലാവ്ലിന്‍ കേസ് അട്ടിമറിക്കുന്നു: ബിജെപി
കോഴിക്കോട്: ലാവ്ലിന്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും മാര്‍കിസ്റ് പാര്‍ട്ടിയും ഒരു പോലെ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള പറഞ്ഞു.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സയാമീസ് ഇരട്ടകളെ പോലെയാണ്. അഴിമതിക്കേസുകള്‍ മൂടിവയ്ക്കാനും പരസ്പരം സഹായിക്കാനുമാണ് ഇരുപാര്‍ട്ടികള്‍ക്കും താല്‍പര്യം. ലാവ്ലിന്‍ കേസ് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്.
ലാവ്ലിന് വഴിവിട്ട് കരാര്‍ നല്‍കി സര്‍ക്കാരിന് 364 കോടി നഷ്ടമുണ്ടാക്കിയെന്നാണ് ഇതുവരെ കോണ്‍ഗ്രസും സര്‍ക്കാരും പറഞ്ഞു കൊണ്ടിരുന്നത്. നിയമസഭയില്‍ ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ ഇത് ഖണ്ഡിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിരുന്നുമില്ല.
മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും സിഐജി റിപ്പോര്‍ട്ടിനെ ന്യായീകരിച്ചതാണ്. ആറുമാസം കൊണ്ട് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ അകത്താക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആ കാലാവധി ഫിബ്രവരി ഒന്ന് ബുധനാഴ്ച അവസാനിച്ചു. എന്നാല്‍ ഇതുവരെ ആരും അകത്തായില്ലെന്ന് മാത്രമല്ല, ഇടപാടില്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ് സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് സര്‍ക്കാരും സിപിഎം സെക്രട്ടറിയും തമ്മിലുള്ള രഹസ്യധാരണയാണ്.
കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന പ്രതിപക്ഷനേതാവ് ഇക്കാര്യത്തില്‍ നിശബ്ദനാണ്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications