ഉമ്മന്‍ചാണ്ടി ദാവോസില്‍ നിന്നും തിരിച്ചെത്തി
തിരുവനനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാവിലെ ദാവോസില്‍ നിന്നും തിരിച്ചെത്തി. ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലാണ് അദ്ദേഹം എത്തിയത്.
റണ്‍വേയില്‍ വച്ചു തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അദ്ദേഹം പുറത്തെത്തി. തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് പുറപ്പെട്ടു. ഭാര്യ മറിയാമ്മയും ബന്ധുക്കളും മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
മുഖ്യമന്ത്രിയെ കാണാനായി വന്‍ജനക്കൂട്ടം തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രസന്നഭാവത്തില്‍ കാണപ്പെട്ട ഉമ്മന്‍ചാണ്ടി കാറില്‍ നിന്നും കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്തു.
മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.വി.രാഘവന്‍, ബാബു ദിവാകരന്‍, എ.സുജനപാല്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.












Click it and Unblock the Notifications