കേരളത്തിന് കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കും: മുഖ്യമന്ത്രി
ദുബായ്: ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിനെത്തിയ അന്താരാഷ്ട്ര വ്യവസായ പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് കേരളത്തിന് കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ദാഹോസില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടയില്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനം സൗദി അറേബ്യയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ചില ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ പത്ത് രാജ്യങ്ങളിലെ ഉന്നതതല സംഘങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications