നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
തിരുവനന്തപുരം: നിയമസഭാ സമ്മേളത്തില്‍ തല്‍ക്കാലം പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അസുഖം ഭേദമാകുന്നത് വരെ അവധിയെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുന്നേറ്റ് നിന്ന് മറുപടി പറയാന്‍ സാധിക്കാത്തതിനാലാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. തന്റെ ചുമതലകള്‍ തല്‍ക്കാലം വക്കം പുരുഷോത്തമനാണ് കൈമാറുക. സ്ഥലത്തുള്ളയാള്‍ അവധിയെടുത്താലേ മറ്റൊരാള്‍ക്ക് ചുമതല കൈമാറാനാകൂയെന്നുള്ളതു കൊണ്ടാണ് അവധിയെടുക്കുന്നത്.
വക്കത്തിന് തന്റെ ചുമതലകള്‍ കൈമാറിക്കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications