ഇടുക്കിയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍
ഇടുക്കി: ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇടുക്കി മരിയാപുരം സ്വദേശി കുന്നേല്‍ സുദര്‍ശന്‍, ഭാര്യ ലതിക, മക്കളായ ഹരിത, അനിത എന്നിവരെയാണ ഏലപ്പാറ ചന്തക്ക് സമീപമുള്ള വീട്ടില്‍ ഫിബ്രവരി രണ്ട് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ രണ്ടുപേരും വിഷം ഉള്ളില്‍ ചെന്നും ദമ്പതികള്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു. സാമ്പത്തികപ്രതിസന്ധിയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. തേങ്ങാവ്യാപാരിയായിരുന്നു സുദര്‍ശന്‍.












Click it and Unblock the Notifications